കേരളം

സിപിഎം ചിഹ്നം പതിപ്പിച്ച മാസ്‌ക് ധരിച്ച് പ്രിസൈഡിങ് ഓഫീസര്‍ ബൂത്തില്‍, പരാതി, നടപടി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: തെരഞ്ഞെടുപ്പ് ചിഹ്നമുള്ള മാസ്‌ക് ധരിച്ചെത്തിയ പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ പരാതിയുമായി യുഡിഎഫും ബിജെപിയും. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് പ്രിസൈഡിങ് ഓഫീസറെ മാറ്റി. കൊല്ലത്തെ മുഖത്തല ബ്ലോക്കിലെ കൊറ്റങ്കര ജില്ലാ പഞ്ചായത്ത് പരിധിയിലെ ജോണ്‍സ് കശുവണ്ടി ഫാക്ടറിയിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് സംഭവം.

അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നം പതിപ്പിച്ച മാസ്‌കും ധരിച്ചാണ് പ്രിസൈഡിങ് ഉദ്യോഗസ്ഥ ബൂത്തിലെത്തിയത്. ഇതിനെതിരേ യുഡിഎഫ്, ബിജെപി. പ്രവര്‍ത്തകര്‍ പരാതി ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം കളക്ടറെ അറിയിച്ചു. വിവരം സ്രദ്ധയില്‍പ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രിസൈഡിങ് ഓഫീസറെ മാറ്റാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 

ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ അബ്ദുള്‍ നാസര്‍ ഉദ്യോഗസ്ഥയെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നീക്കി. പകരം മറ്റൊരു ഉദ്യോഗസ്ഥന് ബൂത്തിന്റെ ചുമതല നല്‍കി. സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസര്‍ പാര്‍ട്ടി ചിഹ്നം പതിപ്പിച്ച മാസ്‌ക് ധരിച്ചെത്തിയ സംഭവം നിയമപരമായി നേരിടുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി