കേരളം

സ്വപ്‌നയ്ക്ക് വധഭീഷണി; നിഷേധിച്ച് ജയില്‍ വകുപ്പ്, സുരക്ഷ വര്‍ധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണിയെന്ന ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ്. അന്വേഷണ ഏജൻസികൾക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നാണ് ജയില്‍ വകുപ്പിന്റെ നിലപാട്‌.

നിലവിൽ സ്വപ്നയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സ്വപ്നയുടെ സെല്ലിന് പുറത്ത് 24 മണിക്കൂറും വനിതാ ​ഗാർഡ്. ജയിലിന് പുറത്ത് കൂടുതൽ സായുധ പൊലീസിനേയും വിന്യസിച്ചു. എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര എന്നീ ജയിലുകളിലാണ് സ്വപ്നയെ പാർപ്പിച്ചത്. അന്വേഷണ ഉദ്യോ​ഗസ്ഥരും, ബന്ധുക്കളും അല്ലാതെ മറ്റാരും സ്വപ്നയെ സന്ദർശിച്ചിട്ടില്ല. 

ആരൊക്കെ സ്വപ്നയെ സന്ദർശിച്ചു എന്നതിന് വ്യക്തമായ രേഖയുണ്ട്. അമ്മയും, മക്കളും, ഭർത്താവും, സഹോദരനും ജയിലിൽ എത്തി സ്വപ്നയെ കണ്ടി‌ട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ അടക്കം തെളിവുണ്ടെന്നും ജയിൽ വകുപ്പ് വ്യക്തമാക്കുന്നു. സ്വപ്നക്ക് നിലവിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്ന് കോടതിയെ ജയിൽ വകുപ്പ് അറിയിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം