കേരളം

ഉറക്കമുണര്‍ന്ന് വാതില്‍ തുറന്ന വീട്ടുകാര്‍ ഞെട്ടി ; വീട്ടുവരാന്തയില്‍ ചീങ്കണ്ണി ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : വീടിന് മുന്നില്‍ ചീങ്കണ്ണിയെ കണ്ടെത്തി. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള തച്ചിയത്ത് ഷാജന്‍ എന്നയാളുടെ വീടിന്റെ വരാന്തയിലാണ് ചീങ്കണ്ണിയെ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ചീങ്കണ്ണിയെ കീഴ്‌പ്പെടുത്തി പുഴയില്‍ വിട്ടു.

അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം ചാലക്കുടി പുഴയില്‍ വിനോദസഞ്ചാരികള്‍ ഇറങ്ങുന്നതിന് സമീപത്തെ വീട്ടു വരാന്തയിലാണ് ചീങ്കണ്ണിയെ കണ്ടെത്തിയത്. പുഴയുടെ 100 മീറ്റര്‍ അടുത്തായാണ് ഷാജന്റെ വീട്. രാവിലെ അഞ്ചരയോടെ വീട്ടുകാര്‍ ഉറക്കമുണര്‍ന്ന് പുറത്തുവന്നപ്പോഴാണ് സോഫയുടെ അരികിലായി ചീങ്കണ്ണിയെ കണ്ടത്.

ആദ്യം ഉടുമ്പാണെന്നാണ് വീട്ടുകാര്‍ ധരിച്ചത്. പിന്നീട് ചീങ്കണ്ണിയാണെന്ന് മനസ്സിലായതോടെ പേടിച്ചുപോയ വീട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചു. വനപാലകരും നാട്ടുകാരും ചേര്‍ന്ന് രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണ് ചീങ്കണ്ണിയെ കീഴ്‌പ്പെടുത്തിയത്. കയര്‍ ഉപയോഗിച്ച് വരിഞ്ഞു മുറുക്കി കീഴ്‌പ്പെടുത്തിയ ചീങ്കണ്ണിയെ പുഴയില്‍ തുറന്നുവിടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി