കേരളം

മമ്മൂട്ടിക്ക് വോട്ടില്ല, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ഷൂട്ടിങ് തിരക്കിനിടയിലും തന്റെ സമ്മതിദാനഅവകാശം വിനിയോ​ഗിക്കുന്ന നടനാണ് മമ്മൂട്ടി. എന്നാൽ ഇത്തവണ മമ്മൂട്ടിക്ക് വോട്ടു ചെയ്യാനാവില്ല. അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതാണ് വോട്ട് ചെയ്യാൻ സാധിക്കാത്തത്. 

ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് വോട്ടില്ലെന്ന കാര്യം മമ്മൂട്ടി അറിയുന്നത്. മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല. ഇതു സംബന്ധിച്ച് വിശദീകകരണങ്ങളൊന്നും അധികൃതരില്‍നിന്ന് അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്താറുള്ളത്. 

കോവിഡ് മുൻകരുതലുകൾ പാലിച്ച് മാസങ്ങളോളം വീടിനുള്ളിൽ കഴിഞ്ഞിരുന്നു മമ്മൂട്ടി അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി