കേരളം

ഓടുന്ന കാറിനു പിന്നിൽ നായയെ കെട്ടിവലിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓടുന്ന കാറിനു പിന്നിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്തു. നെടുമ്പാശേരി പുത്തൻവേലിക്കര ചാലാക്ക കോന്നംഹൗസിൽ യൂസഫിനെയാണ് അറസ്റ്റ് ചെയ്തത്. ഐപിസി 428, 429 വകുപ്പുകൾ പ്രകാരവും മൃ​ഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവുമാണ് കേസ് എടുത്തത്.

നായയുടെ കഴുത്തിൽ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നിൽ കെട്ടിയിട്ട ശേഷം വാഹനം ഓടിക്കുകയായിരുന്നു യൂസഫ്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു പിന്നാലെ വന്ന അഖിൽ എന്നയാൾ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ചെങ്ങമനാട് പൊലീസ് സ്വമേധയാ കേസെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി