കേരളം

പുലിയിറങ്ങി വളർത്തു നായയെ പിടിച്ചു; പകൽ സമയത്ത് പോലും കാണുന്നു; ഭീതിയിൽ നാട്ടുകാർ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പത്തനാപുരത്തിന് സമീപം ചെമ്പനരുവിയിൽ വീണ്ടും പുലിയിറങ്ങി വളർത്തു നായയെ പിടിച്ചു. വനം വകുപ്പ് ഓഫീസിനു സമീപത്തെ സജി വിലാസത്തിൽ രാജപ്പന്റെ വളർത്തു നായയെയാണ് പുലി പിടിച്ചത്. 

കഴിഞ്ഞ ​ദിവസം പുലർച്ചെയായിരുന്നു സംഭവം. ബഹളം കേട്ടു വീട്ടുകാർ ഉണർന്നപ്പോൾ പുലി ഓടിപ്പോകുന്നത് കണ്ടു. ദിവസങ്ങൾക്കു മുൻപ് ചെമ്പനരുവി സുധാ ഭവനിൽ പുഷ്കരന്റെ തൊഴുത്തിൽ നിന്നു ഗർഭിണിയായ ആടിനെയും പുലി പിടിച്ചിരുന്നു.

പുന്നല കറവൂരിലും കഴിഞ്ഞ ദിവസം പുലിയിറങ്ങി വളർത്തു നായയെ പിടിച്ചെന്നു നാട്ടുകാർ പറഞ്ഞു. വനാതിർത്തികളിൽ പകൽ സമയത്ത് പോലും പുലിയെ കാണുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. 

ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ. പുലി ശല്യത്തിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രക്ഷോഭത്തിനു തയാറെടുക്കുകയാണ് നാട്ടുകാർ. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നു വനം വകുപ്പ് അഭ്യർഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി