കേരളം

മേയര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൂട്ടത്തോല്‍വി ; തലപ്പത്തേക്ക് പുതിയ മുഖങ്ങള്‍ വരും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വിവിധ കോര്‍പ്പറേഷനുളിലേക്ക് മേയര്‍ സ്ഥാനാര്‍ത്ഥികളായി മല്‍സരരംഗത്തിറങ്ങിയ നിരവധി പേര്‍ക്ക് പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കേണ്ടി വന്നു. കൊച്ചിയിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ എന്‍ വേണുഗോപാലാണ് ആദ്യമേ തന്നെ പരാജയം നേരിട്ട നേതാവ്. 

കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി പി എന്‍ അജിത തോറ്റു. തൃശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി അഡ്വ ബി ഗോപാലകൃഷ്ണനും തോറ്റു.

തിരുവനന്തപുരത്ത് സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥികളായ് പരിഗണിച്ചിരുന്ന എസ് പുഷ്പലതയും ഒലീനയും തോറ്റു. നിലവിലെ മേയറായിരുന്ന കെ ശ്രീകുമാറും തോറ്റ പ്രമുഖരില്‍ ഉള്‍പ്പെടുന്നു. 

കൊച്ചിയിലെ ഡെപ്യൂട്ടി മേയര്‍ കെ ആര്‍ പ്രേമകുമാറും ( കോണ്‍്ഗസ് ) പരാജയപ്പെട്ടു. അതേസമയം തിരുവനന്തപുരത്ത് ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച വി വി രാജേഷ് വിജയിച്ചു. 

കണ്ണൂരില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ സുകന്യയും, കൊച്ചിയില്‍ ഇടതുമുന്നണി മേയര്‍ സ്ഥാനാര്‍ത്ഥി എം അനില്‍കുമാറും വിജയിച്ചിട്ടുണ്ട്. പൊടിക്കുണ്ട് ഡിവിഷനില്‍ നിന്നാണ് സുകന്യ വിജയിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി