കേരളം

'ഇടതുപക്ഷ അനുഭാവിയാണ്, വല്യ വീരവാദം പറഞ്ഞാൽ നിയമസഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് മൂക്കുംകുത്തി വീഴും'; അരുൺ ​ഗോപി

സമകാലിക മലയാളം ഡെസ്ക്

ദ്ദേശതെരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാനാവുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. എന്നാൽ ഈ വിജയത്തിൽ വല്യ വീരവാദം പറഞ്ഞാൽ നിയമസഭയിൽ എൽഡിഎഫ് മൂക്കുംകുത്തി വീഴുമെന്നാണ് സംവിധായകൻ അരുൺ ഗോപി പറയുന്നത്. ഒരു സ്വകാര്യ മലയാളം വാർത്താചാനലിനോടായിരുന്നു അരുണിന്റെ പ്രതികരണം. 

'ഞാൻ ഇടതുപക്ഷ അനുഭാവിയാണ്. യഥാർഥത്തിൽ ഇപ്പോൾ നടക്കുന്ന ഭരണത്തോട് വിയോജിപ്പ് ഉണ്ട്. ഈ രീതിയിൽ പോയാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകുന്ന ഒരു സാഹചര്യം ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൽ വല്യ വീരവാദം പറഞ്ഞുകൊണ്ട് നടന്നാൽ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് മൂക്കുംകുത്തി വീഴും.' അരുൺ ​ഗോപി പറഞ്ഞു. 

പ്രതിപക്ഷ പാർട്ടികൾക്ക് കഴിവില്ലാത്തതുക്കൊണ്ടാണ് എൽഡിഎഫ് വിജയിച്ചതെന്നാണ് അരുൺ വിലയിരുത്തി. രാഷ്ട്രീയ അന്തരീക്ഷം പ്രതിപക്ഷ പാർട്ടികൾക്ക് അനുകൂലമായിരുന്നുവെങ്കിലും അത് വേണ്ടവിധം മുതലെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. അഴിമതി ആരോപണം യുഡിഎഫിന് എതിരായാണ് വന്നിരുന്നതെങ്കിൽ അത് എൽഡിഎഫ് മികച്ച രീതിയിൽ ഉപയോഗിക്കുമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റതാണെന്നും പ്രധാന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ മുന്നണി പാകപ്പെട്ടതായി തനിക്ക് തോന്നുന്നില്ലെന്നും സംവിധായകൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി