കേരളം

അടി കൊണ്ടിട്ടും പിന്മാറാതെ വോട്ട് ; ദമ്പതികള്‍ക്ക് ട്വന്റി ട്വന്റിയുടെ ഒരു ലക്ഷം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തിയപ്പോള്‍ ആക്രമിക്കപ്പെട്ട ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കി ട്വന്റി 20. മുന്നണികളുടെ ഭീഷണി വകവയ്ക്കാതെ വോട്ടുചെയ്യാന്‍ പോയ വയനാട് സ്വദേശികളായ ദമ്പതികള്‍ാണ് ട്വന്റി ട്വന്റിയുടെ സമ്മാനം. തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ വിളിച്ചു ചേര്‍ത്ത അനുമോദന യോഗത്തില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു സമ്മാന വിതരണം. 

ആക്രമണം നേരിട്ടിട്ടും വോട്ട് ചെയ്യാന്‍ മനസാന്നിധ്യം കാണിച്ച ദമ്പതികളായ പ്രിന്റു-ബ്രിജീത്ത എന്നിവരെയാണ് ട്വന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. സാബു ജേക്കബ് അനുമോദന വേദിയിലേക്ക് ഇവരെ വിളിച്ച് ഒരു ലക്ഷം രൂപയുടെ സമ്മാനം കൈമാറുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

വോട്ട് ചെയ്യാനെത്തിയ ദമ്പതികളെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ആദ്യം മടങ്ങിപ്പോയ ദമ്പതികൾ പൊലീസിന്റെ സഹായത്തോടെ തിരിച്ചെത്തി വോട്ട് ചെയ്യുകയായിരുന്നു. ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ മർദിക്കുകയും ഭാര്യയുടെ ചുരിദാർ ഉൾപ്പെടെ വലിച്ചു കീറുകയും ചെയ്തിട്ടും അതെല്ലാം സഹിച്ച് വീണ്ടും പോയി വോട്ടു ചെയ്ത ദമ്പതികളെയാണ് അഭിനന്ദിക്കേണ്ടതെന്ന് സാബു ജേക്കബ് പറഞ്ഞു. 

‘ഈ കിഴക്കമ്പലത്തിന്റെ ധീരപുത്രൻമാരാണ് ഇവർ, ട്വന്റി ട്വന്റിയുടെ ധീരപുത്രന്മാർ, മർദിച്ച് അവശരാക്കിയിട്ടും വോട്ടു ചെയ്യണം സാറെ എന്നു പറഞ്ഞ് ഉച്ചയ്ക്കു ശേഷം പൊലീസ് സഹായത്തോടെ പോയി വോട്ടു ചെയ്തു. ഡൽഹിയിൽനിന്ന് വയനാട്ടിൽ വന്ന് ഒരാൾക്ക് മത്സരിക്കാമെങ്കിൽ വയനാട്ടിൽ നിന്ന് കിഴക്കമ്പലത്ത് വന്ന് 14 വർഷമായി ജീവിക്കുന്ന ഒരാൾ വോട്ടു ചെയ്യരുതെന്ന് പറയുന്നതിൽ എന്തു ന്യായമാണുള്ളത്? ഈ രാഷ്ട്രീയക്കാരെയാണ് തിരിച്ചറിയേണ്ടത്. ഇവരെ തളച്ചേ പറ്റൂ. അതിനായി ആരെങ്കിലും മുന്നിട്ടിറങ്ങാതെ നാടു നന്നാവില്ല’ സാബു ജേക്കബ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍