കേരളം

1.5കോടിയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പ്; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളത്തും തൃശൂരുമായി 1.5കോടിയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പ് നടത്തി മുങ്ങിയ ആളിന്റെ ചിത്രം പുറത്തുവിട്ട് പൊലീസ്. തട്ടിപ്പിന് ഇരയായ ആളുകളുടെ വ്യാജ സിം കാര്‍ഡും ഐഡിയും ഉണ്ടാക്കിയാണ് ഇയാള്‍ പണം തട്ടിയത്. 

എഴുത്തുകാരി സാറാ ജോസഫിന്റെ മരുമകന്‍ പി കെ ശ്രീനിവാസനും സമാനരീതിയില്‍ സൈബര്‍ തട്ടിപ്പിന് ഇരയായിരുന്നു. ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് ഇരുപത് ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പി കെ ശ്രീനിവാസന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. 

ബിഎസ്എന്‍എല്‍ സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്താണ് തട്ടിപ്പ് നടത്തിയത്. കാനറ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20, 25,000 രൂപയാണ് നഷ്ടമായത്.ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡില്‍ വന്ന ഒടിപി ഉപയോ?ഗിച്ചാണ് തട്ടിപ്പ് സംഘം പണം പിന്‍വലിച്ചത്.

സംഭവത്തില്‍ ബാങ്കിന്റെ നടപടികളെ വിമര്‍ശിച്ച് സാറാ ജോസഫ് രം?ഗത്തെത്തി. ബാങ്ക് അറിയാതെ ഒന്നും സംഭവിക്കില്ലെന്ന് അവര്‍ ആരോപിച്ചു. ബാങ്ക് അധികൃതരുടെ ഭാ?ഗത്ത് നിന്നുണ്ടായത് തണുത്ത പ്രതികരണമാണെന്നും പണം പിന്‍വലിക്കപ്പെട്ട വിവരം മെസേജായി ലഭിച്ചില്ലെന്നും സാറാ ജോസഫ് വ്യക്തമാക്കി. സാറ ജോസഫിന്റെ മകളും എഴുത്തുകാരിയുമായി സം?ഗീതയുടെ ഭര്‍ത്താവാണ് പ്രമുഖ ആര്‍ക്കിടെക്റ്റായ ശ്രീനിവാസന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി