കേരളം

അഞ്ചു വയസുകാരിയായ മകള്‍ കനാലില്‍ വീണു, രക്ഷിക്കാന്‍ ശ്രമിച്ച അച്ഛനും മകളും യുപിയില്‍ മുങ്ങി മരിച്ചു

സമകാലിക മലയാളം ഡെസ്ക്


കിളിമാനൂർ: ഉത്തർപ്രദേശ് ദളിത്പൂർ മാതടിലമ ഡാമിന്റെ കനാലിൽ വീണ് കിളിമാനൂർ സ്വദേശികളായ അച്ഛനും മകളും മരിച്ചു. അഞ്ച് വയസുള്ള നസിയയുടെ മകൾ ഫായിസ കാൽ വഴുതി കനാലിലേക്ക് വീണപ്പോൾ രക്ഷിക്കാനായി ചാടിയതായിരുന്നു ഇരുവരും.  ഫായിസയെ നാട്ടുകാർ രക്ഷപെടുത്തി. 
 
റിട്ടേർഡ് ബാങ്കുദ്യോഗസ്ഥനായ പുളിമാത്ത് നാസിയാ കോട്ടേജിൽ റ്റി പി ഹസൈനാരും (61), മകളും അദ്ധ്യാപികയുമായ നസിയ ആർ ഹസൈനാരും ( 31) ആണ് മരിച്ചത്. ദളിത്പൂരിലെ താൽബേഹട്ട് കേന്ദ്രീയ വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപികയാണ് നസിയ. ഞായറാഴ്ച വൈകുന്നേരം നസിയയും അച്ഛനും 5 വയസുള്ള മകൾ ഫായിസയേയും കൂട്ടി വീടിനടുത്തുള്ള ഡാം കാണാൻ പോവുകയായിരുന്നു. 

ഇതിനിടയിൽ കാൽ വഴുതി കുട്ടി കനാലിലേയ്ക്ക് വീണു. കുട്ടിയെ രക്ഷിക്കാൻ നസിയയും പിതാവും കനാലിലേയ്ക്ക് ഇറങ്ങുകയും ഒഴുക്കിൽപ്പെടുകയും ചെയ്തു. ഇവർ ഒഴുക്കിൽപ്പെട്ടതുകണ്ട് ഡാമിന്റെ ഷട്ടർ താഴ്ത്തി അധികൃതർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയെ മാത്രമേ രക്ഷപ്പെടുത്താൻ കഴിഞ്ഞുള്ളു. ഇരുവരുടെ മൃതദേഹം ദളിത്പൂരിലെ സ‌‌ർക്കാരാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി