കേരളം

മന്നം ജയന്തി അവധിയായി പ്രഖ്യാപിച്ചില്ല; മുന്നാക്ക സംവരണത്തിൽ വീഴ്ച വരുത്തി; മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പർക്ക പരിപാടി ബഹിഷ്കരിച്ച് എൻഎസ്എസ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാ​ഗമായുള്ള പരിപാടി ബഹിഷ്കരിച്ച് നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്). ജില്ലാതല സമ്പർക്ക പരിപാടിയാണ് എൻഎസ്എസ് ബഹിഷ്കരിച്ചത്. എൻഎസ്എസ് താലൂക്ക് ജില്ലാ പ്രസിഡന്റിനെയാണ് ക്ഷണിച്ചിരുന്നത്. 

എൻഎസ്എസിന്റെ ആവശ്യങ്ങൾ സർക്കാർ പരി​ഗണിക്കുന്നില്ല. ആവശ്യങ്ങളോട് മുഖംതിരിഞ്ഞ് നിൽക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. മുന്നാക്ക സംവരണം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തി. മന്നം ജയന്തി അവധിയായി പ്രഖ്യാപിച്ചില്ലെന്നും ഇക്കാരണങ്ങളാലാണ് ബഹിഷ്കരണ തീരുമാനമെന്നും താലൂക്ക് യൂണിയൻ വ്യക്തമാക്കി.  

നിയമസഭാ തെരഞ്ഞെടുപ്പിനു‌ മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ കേരള പര്യടനം. പൊതു സമ്മേളനങ്ങൾ ഉണ്ടാകില്ല. ഭാവി കേരളത്തെക്കുറിച്ചുള്ള എൽഡിഎഫ്‌ കാഴ്‌ചപ്പാട്‌ രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പര്യടനം. ഇതിന്‌ പ്രമുഖരുടെ അഭിപ്രായം മുഖ്യമന്ത്രി തേടും. കോവിഡ്‌ സാഹചര്യത്തിൽ വലിയ പരിപാടികൾ സംഘടിപ്പിക്കാൻ പരിമിതിയുള്ളതിനാലാണ്‌ എല്ലാ ജില്ലകളും സന്ദർശിച്ച്‌ നാനാതുറയിലുള്ളവരുമായി ആശയ വിനിമയം നടത്തുന്നത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്