കേരളം

ബെവ് ക്യു വഴിയുള്ള ബുക്കിങ് അവസാനിപ്പിക്കും; ബാറുകള്‍ രാത്രി 11വരെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യം വാങ്ങാന്‍ ബെവ് ക്യു ആപ്ലിക്കേഷന്‍ വഴിയുള്ള ബുക്കിങ് അവസാനിപ്പിക്കും. സംസ്ഥാനത്ത് ബാറുകള്‍ തുറക്കുകയും വില്‍പന ശാലകളുടെ സമയം നീട്ടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. രാവിലെ 11മുതല്‍ രാത്രി 11വരെ ബാറുകള്‍ പ്രവര്‍ത്തിക്കും. ടൂറിസം മേഖലയിലെ ബാറുകള്‍ക്ക് രാത്രി 12വരെ പ്രവര്‍ത്തിക്കാം. 

ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റുകള്‍ രാവിലെ 10മുതല്‍ രാത്രി 9വരെ പ്രവര്‍ത്തിക്കും. കഴിഞ്ഞദിവസം ഇറങ്ങിയ ഉത്തരവ് പ്രകാരം ബാറുകള്‍ 9മണിക്ക് അടയ്ക്കണമെന്നായിരുന്നു. എന്നാല്‍ 11മണിവരെ നീട്ടിക്കൊണ്ട് രണ്ടാമതൊരു ഉത്തരവ് കൂടി ഇറങ്ങി.  

ആപ്ലിക്കേഷന്റെ ഭാവിയെക്കുറിച്ച് ബിവറേജസ് കോര്‍പ്പറേന്‍ മാനേജിങ് ഡയറക്ടര്‍ ജി സ്പര്‍ജന്‍കുമാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. മുഖ്യമന്ത്രിയുടെ അനുമതിയോടെ ആയിരിക്കും അന്തിമ തീരുമാനം. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ബെവ്‌കോ ഗോഡൗണുകളില്‍ നിന്ന് പൂര്‍ണതോതില്‍ ബാറുകളിലേക്ക് മദ്യം എത്തിച്ചു തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍