കേരളം

കുഞ്ഞാലിക്കുട്ടിയുടെ രാജി ഉടന്‍; തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും, തെക്കന്‍ കേരളത്തില്‍ വേരുറപ്പിക്കാന്‍ ലീഗ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഉടന്‍ രാജിവയ്ക്കും. പാര്‍ട്ടി നിയമസഭ തതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും ലോക്‌സഭ ഉപതെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ കഴിയുന്ന തരത്തിലായിരിക്കും രാജിയെന്നും മുസ്ലിം ലീഗ് നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തെക്കന്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി തീരുമാനം. എം കെ മുനീറിനൊപ്പം തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. 

മധ്യതിരുവിതാംകൂര്‍ എപ്പോഴും യുഡിഎഫിനൊപ്പം നിന്നതാണ്. ഇനി നില്‍ക്കാതിരിക്കാന്‍ ഒരു കാരണവുമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സീറ്റുകള്‍ കൂടുതല്‍ ചോദിക്കുന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളോട്, പിന്നീട് പാര്‍ട്ടി തീരുമാനിക്കും എന്നായിരുന്നു മറുപടി. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ തെക്കന്‍ കേരളത്തില്‍ യുഡിഎഫിനുണ്ടായ ക്ഷീണം പരിഹരിക്കാനാണ് ലീഗിന്റെ നീക്കം. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം എല്‍ഡിഎഫിലെത്തിയതിനെ തുടര്‍ന്ന കോട്ടയം, പത്തനംതിട്ട,ഇടുക്കി ജില്ലകളില്‍ യുഡിഎഫിന് വലലിയ തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ എസ്ഡിപിഐ നേട്ടമുണ്ടാക്കിയതും തെക്കന്‍ കോരളത്തില്‍ വേരുറപ്പിക്കാനുള്ള നീക്കത്തിലേക്ക് നയിച്ചതായാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി