കേരളം

കിണറിൽ തിളയ്ക്കുന്ന വെള്ളം; റിങ്ങുകൾ ചരിഞ്ഞ നിലയിൽ; അമ്പരന്ന് വീട്ടുകാർ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വീട്ടുമുറ്റത്തുള്ള കിണറിൽ വെള്ളം തിളയ്ക്കുന്ന പ്രതിഭാസം. നിലമ്പൂർ മുതുകാട് തെക്കുംപാടത്താണ് കിണറിൽ വെള്ളം തിളയ്ക്കുന്ന പ്രതിഭാസം കണ്ടെത്തിയത്. കിണർ റിങ്ങുകൾ ചരിഞ്ഞ നിലയിൽ ആണ്. 

താഴത്തെ വീട്ടിൽ മിനി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറിലെ വെള്ളമാണ് തിളച്ചത്. ഇന്നലെ പുലർച്ചെ നാലിന് വെള്ളം കോരിയപ്പോൾ ചൂട് അനുഭവപ്പെട്ടു. നേരം പുലർന്ന് നോക്കിയപ്പോൾ കിണറിൽ നേരിയ തോതിൽ വെള്ളം തിളക്കുന്നുണ്ടായിരുന്നു. മോട്ടർ കേടുവരുകയും ചെയ്തു. 

നഗരസഭാ കൗൺസിലർ പാലോളി മെഹബൂബ്, ജല അതോറിറ്റി ഫീൽഡ് ഓഫീസർ കെ അജീഷ്, ആശാ വർക്കർ പി പ്രസന്ന എന്നിവർ സ്ഥലത്തെത്തി. വെള്ളത്തിന്റെ സാമ്പിൾ ഗുണ നിലവാര പരിശോധനയ്ക്ക് ജല അതോറിറ്റി ലാബിലേക്ക് അയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം