കേരളം

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു, കാഞ്ഞങ്ങാട് ഇന്ന് ഹര്‍ത്താല്‍

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തി കൊന്നു. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഔഫ് എന്ന് വിളിക്കുന്ന അബ്ദുൾ റഹ്മാൻ(27) ആണ് മരിച്ചത്. ഡിവൈഎഫ്ഐയുടെ കല്ലൂരാവി യൂണിറ്റ് എക്സിക്യുട്ടീവ് അംഗമാണ് ഔഫ്.  

കൊലയ്ക്ക് പിന്നിൽ  മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനെ പിന്നാലെ ഈ പ്രദേശത്ത് മുസ്ലീം ലീഗ് ഡിവൈഎഫ്ഐ സംഘർഷാവസ്ഥയുണ്ടായിരുന്നു. ഒരു ലീഗ് പ്രവർത്തകനും  സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.  

കാഞ്ഞങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ എൽഡിഎഫ് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്