കേരളം

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ടിക്കറ്റ് നിരക്ക് കുറയും; യാത്രക്കാരെ ആകര്‍ഷിക്കാന്‍ നീക്കം 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കെഎസ്ആർടിസിയുടെ എല്ലാ  ഓർഡിനറി സർവീസുകളിൽ ടിക്കറ്റ് നിരക്ക് കുറയും. ഓർഡിനറി സർവീസുകളിൽ 47.9 കിലോമീറ്റർ വരെ ദൂരത്തേക്ക്, ടിക്കറ്റ് നിരക്കായ 49 രൂപ വരെയുള്ള ടിക്കറ്റുകളിൽ ഈടാക്കിയിരുന്ന സെസ് തുക ഒഴിവാക്കി. 

ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സെസ് ഒഴിവാക്കിയത്. ഓർഡിനറി ബസുകളിലേക്കു യാത്രക്കാരെ കൂടുതൽ ആകർഷിക്കുന്നതിന്റെ ഭാ​ഗമായാണ് ഇത്.  കെഎസ്ആർടിസി എംഡിയുടെ ആവശ്യം അനുസരിച്ചാണ് സെസ് ഒഴിവാക്കിയതെന്നു ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 

ബസ്ചാർജ് വർധനയ്ക്കു ശേഷം സെസ് ഇനത്തിൽ 6.49 ലക്ഷം രൂപ കെഎസ്ആർടിസിക്കു ലഭിച്ചിരുന്നു. സെസ് ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ടിക്കറ്റ് നിരക്ക് കുറയ്ക്കുമ്പോൾ കൂടുതൽ യാത്രക്കാരെ ബസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നതിലൂടെ നികത്തുവാൻ കഴിയുമെന്ന് സിഎംഡി സർക്കാരിനെ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍