കേരളം

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി തേടി മന്ത്രിമാര്‍ ഗവര്‍ണറെ കാണും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി തേടി മന്ത്രിമാര്‍ ഗവര്‍ണറെ കാണും. കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍, നിയമമന്ത്രി എ കെ ബാലന്‍ എന്നിവരാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണാന്‍ പോകുന്നത്. രാജ്ഭവനില്‍ ഉച്ചയ്ക്ക് 12.30 നാണ് കൂടിക്കാഴ്ച.

സംസ്ഥാനത്തിന്റെ പൊതു വികാരമാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിക്കുന്നതിലുള്ളതിലുള്ളതെന്ന് മന്ത്രിമാര്‍ ഗവര്‍ണറെ അറിയിക്കും. അതിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും മന്ത്രിമാര്‍ ഗവര്‍ണറെ അറിയിക്കും. 

കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭ സമ്മേളനം ഈ മാസം 31 ന് വിളിച്ചുചേര്‍ക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. നേരത്തെ ഈ മാസം 23 ന് അടിയന്തര സമ്മേളനം വിളിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഗവര്‍ണര്‍ തള്ളിക്കളഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ