കേരളം

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം : രണ്ടു പേര്‍ കൂടി അറസ്റ്റില്‍ ; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. എംഎസ്എഫ് പ്രവര്‍ത്തകന്‍ ഹസന്‍, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇവര്‍ കൊലപാതകത്തിന് ഒന്നാംപ്രതിയെ സഹായിച്ചതായി പൊലീസ് പറഞ്ഞു. കേസില്‍ മുഖ്യപ്രതി ഇര്‍ഷാദിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മംഗലാപുരത്ത് ചികില്‍സയിലായിരുന്ന ഇയാളെ കാഞ്ഞങ്ങാട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യൂത്ത് ലീഗ് പ്രാദേശിക നേതാവാണ് ഇര്‍ഷാദ്. 

ബുധനാഴ്ച രാത്രി ഒമ്പതരയ്ക്കാണ് കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി അബ്ദുള്‍ റഹ്മാന്‍ ഔഫിനെ അക്രമികള്‍ കുത്തിക്കൊലപ്പെടുത്തിയത്. ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അതിനിടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു കൊണ്ട് ഉത്തരവായി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും