കേരളം

തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയില്ല;  വോട്ട് വിഹിതത്തില്‍ നേരിയ വ്യത്യാസം മാത്രമെന്ന് താരിഖ് അന്‍വര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വോട്ട് വിഹിത്തില്‍ നേരിയ വ്യത്യാസം മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താഴെത്തട്ടിലെ നേതൃനിരയില്‍ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫുമായി ഒരു ശതമാനത്തില്‍ താഴെ വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ തദ്ദേശതെരഞ്ഞടുപ്പില്‍ യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായിട്ടില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താഴത്തട്ടുമുതല്‍ നടപടിയുണ്ടാകും.ചില ഡിസിസികള്‍ക്കെതിരെ യുഡിഎഫില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സോണിയ ഗാന്ധി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നത് ഒഴിവാക്കണം. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട അഭിപ്രായങ്ങള്‍ പാര്‍ട്ടിയില്‍ തന്നെ പറയണം. നേതാക്കള്‍ പരസ്പരം പോരടിക്കുന്നത് പാര്‍ട്ടിയെ ദോഷമായി ബാധിക്കുമെന്നും പരസ്യമായ പോര് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം