കേരളം

ആലപ്പുഴയിലെ പ്രതിഷേധ പ്രകടനം; 3 ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:  ആലപ്പുഴ നഗരസഭാധ്യക്ഷ സ്ഥാനം സംബന്ധിച്ച സിപിഎം തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി നടപടി. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടി പുറത്താക്കി. പി പ്രദീപ്, സുകേഷ്, പിപി മനോജ് എന്നിവരെയാണ് പുറത്താക്കിയത്. പ്രകടനത്തില്‍ പങ്കെടുത്ത  മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ജില്ലാ കമ്മറ്റി അറിയിച്ചു


സൗമ്യ രാജിനെ (ഇന്ദു) അധ്യക്ഷയാക്കാനാണു പാര്‍ട്ടി തീരുമാനം. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തക കെ.കെ.ജയമ്മയെ അധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. സിപിഎം നേതാവ് പി. പി. ചിത്തരഞ്ജനെതിരെയാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്. 

അതേസമയം, വോട്ടെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശമനുസരിച്ച് ജയമ്മ, സൗമ്യ രാജിനെ നാമനിര്‍ദേശം ചെയ്തു. സൗമ്യ രാജിനെ അധ്യക്ഷയായി തിരഞ്ഞെടുത്തു. പ്രതിഷേധം പാര്‍ട്ടി രീതിയല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പ്രതികരിച്ചു. പാര്‍ട്ടി തീരുമാനം തിരുത്തില്ലെന്നുമായിരുന്നു നാസറിന്റെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി