കേരളം

തൊടുപുഴയ്ക്ക് മറുപടി മാവേലിക്കരയില്‍, അവസാന നിമിഷം അട്ടിമറി; എല്‍ഡിഎഫ് വിമതനെ പിന്തുണച്ച് യുഡിഎഫ് ഭരണം പിടിച്ചു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മുന്‍സിപ്പല്‍ ഭരണം പിടിച്ചെടുക്കുന്നതിന് യുഡിഎഫും എല്‍ഡിഎഫും നടത്തിയ അട്ടിമറികളില്‍ സമനില. തൊടുപുഴയില്‍ യുഡിഎഫ് വിമതനെ പിന്തുണച്ച് എല്‍ഡിഎഫ് ഭരണം പിടിച്ചപ്പോള്‍ മാവേലിക്കരയില്‍ എല്‍ഡിഎഫ് വിമതനെ പിന്തുണച്ച് യുഡിഎഫ് ഭരണം നേടി. 

മാവേലിക്കര നഗരസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെയും ബിജെപിയുടെയും അംഗങ്ങളുടെ എണ്ണം തുല്യമായതോടെ, എല്‍ഡിഎഫ്് വിമതനെ പിന്തുണച്ച് യുഡിഎഫ് ഭരണം ഉറപ്പാക്കുകയായിരുന്നു. 28 അംഗങ്ങളുള്ള നഗരസഭയില്‍ യുഡിഎഫിനും ബിജെപിക്കും ഒമ്പത് വീതം അംഗങ്ങളാണുള്ളത്. എട്ട് അംഗങ്ങളാണ് എല്‍ഡിഎഫിന് ഉള്ളത്. എല്‍ഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച വി കെ ശ്രീകുമാറിനെ ഒപ്പം കൂട്ടിയാണ് യുഡിഎഫ് ഭരണം പിടിച്ചത്. 

ആദ്യ മൂന്ന് വര്‍ഷം ശ്രീകുമാറിനെ നഗരസഭ ചെയര്‍മാനാക്കാമെന്ന ധാരണയിലാണ് എല്‍ഡിഎഫ് വിമതന്‍ യുഡിഎഫിനെ പിന്തുണച്ചത്. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ശ്രീകുമാര്‍ തന്നെ മേയറാക്കുന്നവരെ പിന്തുണക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ശ്രീകുമാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്