കേരളം

അതിവേ​ഗ വൈറസ് കേരളത്തിൽ എത്തിയിട്ടില്ല; ആദ്യ പരിശോധനാ ഫലങ്ങളിൽ ആശ്വാസം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജനിതക മാറ്റം വന്ന കൊറോണ വൈറസ് കേരളത്തിൽ എത്തിയിട്ടില്ല. പരിശോധനയ്ക്ക് അയച്ച ആദ്യ സാമ്പിളുകളുടെ ഫലം വന്നപ്പോഴാണ് കേരളത്തിന് ആശ്വാസമായുള്ള  റിപ്പോർട്ട്. പൂനെ വൈറളോജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലമാണ് വന്നത്. പരിശോധനയിൽ പുതിയ തീവ്ര വൈറസ് സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയില്ല. 

ബ്രിട്ടനിലടക്കം ജനിതക മാറ്റം വന്ന വൈറസിന്റെ വ്യാപനം ശ്രദ്ധയിൽപ്പെട്ടയുടനെ കേരളത്തിൽ ജാഗ്രത വർധിപ്പിച്ചിരുന്നു. ബ്രിട്ടനിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിൽ ആദ്യ ഘട്ടത്തിൽ അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്. 

പത്തനംതിട്ടയിൽ നിന്നയച്ച മൂന്ന് സാമ്പിളിന്റെയും എറണാകുളത്ത് നിന്നയച്ച രണ്ട് സാമ്പിളിന്റെയും കോഴിക്കോട് നിന്നയച്ച ഒരു സാമ്പിളിൻ്റെയു ഫലമാണ് വന്നിരിക്കുന്നത്. 26 പേരുടെ ഫലം ഇനിയും വരാനുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്