കേരളം

യുഎപിഎ കേസ്: അലന്‍ ഷുഹൈബിനെ തലശ്ശേറി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പന്തീരങ്കാവ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെ തലശ്ശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പുറത്താക്കി. ഇത് സംബന്ധിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല കീഴിലുള്ള ഡോ. ജാനകി അമ്മാള്‍ കാമ്പസ്സിന്റെ വിജ്ഞാപനം വന്നു.  ബിഎ എല്‍എല്‍ബി കോഴ്‌സില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ പുറത്താക്കിയിട്ടുള്ളത്. 

വകുപ്പ് മേധാവിയാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. അലന്റെ അമ്മ സബിത ശേഖറിനാണ് അറിയിപ്പ് ഒരു കത്തിലൂടെ നല്‍കിയിരിക്കുന്നത്. സര്‍വ്വകലാശാലാ ചട്ടപ്രകാരം റോളില്‍ നിന്നും നീക്കം ചെയ്തതായി അറിയിക്കുന്നുവെന്നാണ് കത്ത്.

കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാല ക്യാമ്പസിലായിരുന്നു അലന്‍ പഠിച്ചിരുന്നത്. സര്‍വ്വകലാശാലാ ചട്ടപ്രകാരം തുടര്‍ച്ചയായി 15 ദിവസം ഹാജരാകാതിരുന്നാല്‍ പുറത്താക്കുമെന്നാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു