കേരളം

ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിക്ക് കല്യാണത്തില്‍ പങ്കെടുക്കണം; കളക്ടറുടെ ഇടപെടല്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചൈനയിലെ വുഹാനില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലുള്ള ഒരു വിദ്യാര്‍ഥിനിക്ക് ആരോഗ്യവകുപ്പിന്റെ വിലക്ക് ലംഘിച്ച് കല്യാണ ചടങ്ങില്‍ പങ്കെടുത്തേ പറ്റു എന്ന് വാശി. വിവരമറിഞ്ഞ് ജില്ലാ കളക്ടറും ഡിഎംഒയും വീട്ടിലെത്തി ബോധവത്കരിച്ചതോടെയാണ് തീരുമാനത്തില്‍ നിന്ന് വിദ്യാര്‍ഥിനി മാറിയത്.

വിദ്യാര്‍ഥിനിയുടെ അടുത്ത ബന്ധുവിന്റെ കല്യാണമാണ് ഞായറാഴ്ച നടന്നത്. കല്യാണത്തില്‍ പങ്കെടുക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്‍കൂട്ടി അറിയിച്ചതാണ്. പോകില്ലെന്ന് വീട്ടുകാരും ഉറപ്പുനല്‍കിയതാണ്. 

ഇത് ലംഘിച്ചാണ് വിദ്യാര്‍ഥിനി പോകാന്‍ തുനിഞ്ഞത്. വീട്ടുകാര്‍ തന്നെയാണ് ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്