കേരളം

വീട്ടിലെ കുടിവെള്ള ടാങ്കില്‍ രണ്ടുകിലോ കഞ്ചാവ്; യുവാക്കള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം:  വാടക വീട്ടിലെ കുടിവെള്ള ടാങ്കില്‍ ഒളിപ്പിച്ച് വില്‍പന നടത്താന്‍ കരുതിയിരുന്ന കഞ്ചാവുമായി 2 പേര്‍ പിടിയില്‍. കടയ്ക്കല്‍ ചെറുകര പാറവിള വീട്ടില്‍ വിഷ്ണു (30), പാങ്ങലുകാട് പുള്ളിപ്പച്ച തയ്ക്കാവ്മുക്കില്‍ തോട്ടുംകര പുത്തന്‍ വീട്ടില്‍ അല്‍അമീന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും മൂന്ന് കിലോ കഞ്ചാവ് പിടിച്ചെടുത്തു. വന്‍ കഞ്ചാവ് വില്‍പന സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നു കരുതുന്നു. നിലമേല്‍ ചടയമംഗലം പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ കുന്നുംപുറം പരുത്തിയിലാണ് സംഭവം. 

രണ്ടു വര്‍ഷം മുന്‍പാണ് വിഷ്ണു ഇവിടെ താമസമായത്. നേരത്തെ കഞ്ചാവ് വില്‍പന, അടിപിടി കേസുകളില്‍ പ്രതികളാണ് ഇരുവരുമെന്നു എക്‌സൈസ് അറിയിച്ചു.ആഡംബര ബൈക്കുകളില്‍ രാപകല്‍ യുവാക്കള്‍ വന്നു പോകുന്നതായി എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.  ഇവരെ നിരീക്ഷിച്ച എക്‌സൈസ് സംഘം ഇന്നലെ പുലര്‍ച്ചെ വീട് പരിശോധിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ വീടിനോട് ചേര്‍ന്നു ശുചിമുറിക്കു മുകളില്‍ സ്ഥാപിച്ചിരുന്ന ടാങ്കില്‍ പൊതിഞ്ഞിട്ടിരുന്ന കഞ്ചാവ് കണ്ടെത്തി.  

വിഷ്ണുവും ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്. പരിസരവാസികളുമായി ഇവര്‍ക്ക് അടുപ്പം ഇല്ലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു