കേരളം

സെന്‍കുമാര്‍ 'കോടാലിക്കൈ' ; ഡിജിപി ആയത് എസ്എന്‍ഡിപിയുടെ അക്കൗണ്ടില്‍ ; രൂക്ഷവിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി യോഗത്തിന്റെ അക്കൗണ്ടിലാണ് സെന്‍കുമാര്‍ ഡിജിപി ആയത്. എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുള്ള കോടാലിക്കൈക്കള്‍ എന്നും ഉയര്‍ന്നുവന്നിട്ടുള്ളത് സംഘടനയ്‌ക്കൊപ്പം നിലകൊണ്ടവരില്‍ നിന്നാണെന്നും തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

നേരത്തെയും സെൻകുമാറിനെതിരെ വിമർശനവുമായി തുഷാർ വെള്ളാപ്പള്ളി രം​ഗത്തുവന്നിരുന്നു. എസ്എന്‍ഡിപിയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇപ്പോള്‍ സംഘടനയ്‌ക്കെതിരെ രംഗത്തുവന്നത്. വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ഇവര്‍ പറയുന്നത്. ആരോപണം ഉന്നയിച്ച ഇയാള്‍ കുറച്ചുനാള്‍ മുന്‍പ് ഡിജിപിയായിരുന്നു. എന്നിട്ട് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും തുഷാര്‍ ചോദിച്ചിരുന്നു.

'സെന്‍കുമാര്‍ എന്നു പറയുന്ന ഈ മാന്യദേഹം ഒന്നരവര്‍ഷം മുന്‍പ് വഴിയെ പോകുന്ന സമയത്ത് മക്കളുടെ കല്യാണം നടത്താന്‍ വേണ്ടി യൂണിയന്‍ സെക്രട്ടറിയുടെ നിര്‍ബന്ധപ്രകാരം എസ്എന്‍ഡിപിയോഗത്തില്‍ അംഗത്വമെടുത്തതാണ്. അദ്ദേഹം എസ്എന്‍ഡിപിയുമായി ഒരുബന്ധവും ഉള്ള ആളല്ല.  എസ്എന്‍ഡിപിയ്‌ക്കെതിരെ അദ്ദേഹത്തിന് ഇത്തരം സംശയുമുണ്ടായിരുന്നെങ്കില്‍, കുറച്ചുനാള്‍ മുന്‍പ് ഡിജിപിയായിരുന്നല്ലോ.അന്വേഷിക്കാമായിരുന്നല്ലോ' എന്നും തുഷാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്