കേരളം

സര്‍ക്കാര്‍ ഉത്തരവുകള്‍ മലയാളത്തില്‍ മതി; അനുസരിക്കാത്തവര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവുകള്‍ മലയാളത്തില്‍ പുറത്തിറക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല വകുപ്പുകളും സര്‍ക്കാര്‍ ഉത്തരവുകള്‍ ഇപ്പോഴും ഇംഗ്ലീഷില്‍ പുറത്തിറക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 

ഇംഗ്ലീഷും സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നടയും ഔദ്യോഗിക ഭാഷയായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള പ്രത്യേക സാഹചര്യങ്ങളില്‍ ഒഴികെ എല്ലാ ആവശ്യങ്ങള്‍ക്കും മലയാളം ഉപയോഗിക്കേണ്ടതാണ്. ഇങ്ങനെയല്ലാത്ത ചില നടപടികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ഹോട്ടല്‍ ബുക്കിങ്ങില്‍ അടക്കം വ്യാപകമായ കുറവു വന്നു. കാന്‍സലേഷനുകളും വര്‍ധിച്ചു. നിപ വൈറസിനേക്കാള്‍ വ്യാജ പ്രചാരണങ്ങളാണ് കൊറോണയുടെ കാര്യത്തില്‍ ഉണ്ടാകുന്നതെന്ന് കടകംപള്ളി പറഞ്ഞു. 

2018ലെ പ്രളയത്തിനു ശേഷം ടൂറിസം മേഖല ഏറെ മുന്നോട്ടു പോയെങ്കിലും ചില ദേശീയ മാധ്യമങ്ങളടക്കം പഴയ ചിത്രങ്ങളാണ് ഇപ്പോഴും പുറത്തു വിടുന്നത്. ഭയപ്പെടുത്തുന്ന സാഹചര്യങ്ങളാണ് കേരളത്തിലെന്നു സഞ്ചാരികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വകുപ്പു തലത്തില്‍ നടന്നുവരികയാണെന്ന് മന്ത്രി  അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ