കേരളം

അലക്കുന്നതിനിടെ കല്ലിനിടയില്‍ വീണ സോപ്പ് എടുക്കാന്‍ ശ്രമം; പാമ്പു കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വസ്ത്രം അലക്കുന്നതിനിടെ കല്ലിനിടയില്‍ വീണ സോപ്പ് എടുക്കാന്‍ ശ്രമിക്കവേ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വെളളറട നാറാണി മണികണ്ഠ വിലാസത്തില്‍ മണികണ്ഠന്‍ നായരുടെ ഭാര്യ തുളസിയാണ് പാമ്പുകടിയേറ്റ് മരിച്ചത്. 

തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു അപകടം. കയ്യില്‍ നീറ്റലുണ്ടായിരുന്നുവെങ്കിലും സോപ്പ് ഇടുമ്പോള്‍ കല്ലില്‍ ഉരഞ്ഞതാകുമെന്നാണ് തുളസി ആദ്യം കരുതിയിരുന്നത്. എന്നാല്‍, അല്പം കഴിഞ്ഞ് നീരുവന്ന് കൈ വീര്‍ക്കാന്‍ തുടങ്ങി. തുടര്‍ന്ന് എട്ടരയോടെ  ഇവരെ മകന്‍ ബൈക്കില്‍ സമീപത്തെ വൈദ്യശാലയില്‍ എത്തിച്ചു. 

ഒരു മണിക്കൂറിലേറെ തുളസിയെ ഇവിടെ പരിശോധിച്ചെങ്കിലും സമയം ചെല്ലുന്തോറും അവരുടെ നില മോശമാകാന്‍ തുടങ്ങി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വൈദ്യര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍, നെയ്യാറ്റിന്‍കരയില്‍ എത്തിയപ്പോഴേക്കും തുളസി മരണത്തിന് കീഴടങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്