കേരളം

ഒടുവില്‍ ഹൈക്കോടതിയുടെ അനുമതി; എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട്

സമകാലിക മലയാളം ഡെസ്ക്

എറണാകുളം: എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ ഹൈക്കോടതിയുടെ അനുമതി. ഇത് സംബന്ധിച്ച് ഹൈക്കോടതി എറണാകുളം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കര്‍ശന നിയന്ത്രണങ്ങളോടെ മാത്രം വെടിക്കെട്ടിന് അനുമതി നല്‍കിയാല്‍ മതിയെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണം. ശക്തി കൂടിതയ തരം പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നും കോടതിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.  ജസ്റ്റിസ് സി.ടി.രവികുമാര്‍, ജസ്റ്റിസ് എന്‍.നഗരേഷ് എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്.

നേരത്തെ എറണാകുളത്തപ്പന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്താന്‍ അനുമതി തേടി ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ അപേക്ഷ കളക്ടര്‍ തള്ളിയിരുന്നു. സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ അനുമതി നിഷേധിച്ചത്. അഞ്ച്, ഏഴ് തീയതികളില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കണമെന്നായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ ആവശ്യം.

എന്നാല്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യു എന്നീ വകുപ്പുകളുടെ പരിശോധനയില്‍ ക്ഷേത്ര പരിസരത്ത് വെടിക്കെട്ട് നടത്തുന്നത് സുരക്ഷിതമല്ലെന്നും, സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്നും കണ്ടെത്തിയിരുന്നു. കളക്ടറുടെ തീരുമാനത്തിനെതിരെ ക്ഷേത്രം ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, തീരുമാനമെടുക്കാന്‍ കളക്ടറെ തന്നെ കോടതി ചുമതലപ്പെടുത്തുകയായിരുന്നു. അനുമതി നിഷേധിക്കാന്‍ കളക്ടര്‍ പറഞ്ഞ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദേവസ്വം വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അനുമതി തേടി ക്ഷേത്രം ഭാരവാഹികള്‍ കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം