കേരളം

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ തല കമ്പിപ്പാര കൊണ്ട് അടിച്ചുപൊട്ടിച്ചു; കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് എതിരെ വധശ്രമത്തിന് കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ ആക്രമിച്ച സംഭവത്തില്‍  ജില്ലാ ജനറല്‍ സെക്രട്ടറിയുള്‍പ്പടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് ഇടവഴിക്കര ജയനെ(36) മര്‍ദ്ദിച്ച സംഭവത്തിലാണ് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മാരായിമുട്ടം സുരേഷ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സന്തോഷ്, സുഭാഷ് എന്നിവരാണ് മറ്റു പ്രതികള്‍.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ജയനെ മൂന്നംഗ സംഘം മാരായിമുട്ടം സര്‍വ്വീസ് സഹകരണബാങ്കിന് മുന്നില്‍വച്ച് കമ്പിപ്പാരകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ജയന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട നില തരണം ചെയ്തുവരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ആറ് വര്‍ഷമായി പ്രദേശത്തെ മണ്ഡലം കമ്മറ്റിയില്‍ പുകയുന്ന ഗ്രൂപ്പ് പോരിന്റെ ഫലമായാണ് ആക്രമണം നടന്നത്. ബാങ്കിന് സമീപത്തേക്ക് ജയനെ അനുനയത്തില്‍ വിളിച്ച് വരുത്തിയ സംഘം കമ്പിപ്പാര ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പുതിയ റെക്കോര്‍ഡ് ഇടുമോ?, 54,000 കടന്ന് വീണ്ടും സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ

'ഇന്ത്യ ചന്ദ്രനില്‍ വരെ എത്തി, പാകിസ്ഥാനില്‍ ഇപ്പോഴും കുട്ടികള്‍ ഗട്ടറില്‍ വീണ് മരിക്കുന്നു'; വിമര്‍ശനവുമായി പാക് നേതാവ്

അയ്യോ ഐശ്വര്യക്ക് ഇതെന്തുപറ്റി! മകൾക്കൊപ്പം കാനിലെത്തിയ താരത്തെ കണ്ട് ആരാധകർ

ബോക്‌സ്‌ഓഫീസ് കുലുക്കാൻ കച്ചമുറുക്കി ചന്തുവും നീലകണ്ഠനും നാ​ഗവല്ലിയും; മലയാള സിനിമയ്‌ക്ക് റീ-റിലീസുകളുടെ കാലം

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി