കേരളം

പൊലീസ് സ്റ്റേഷനില്‍ ഗുണ്ടാ വിളയാട്ടം, പൊലീസുകാരെ കയ്യേറ്റം ചെയ്തു; അസഭ്യവര്‍ഷം, സിസിടിവി അടക്കം തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഗുണ്ടാ വിളയാട്ടം. സ്റ്റേഷനില്‍ അതിക്രമിച്ച് കയറി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുണ്ടകള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇടപെട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഗുണ്ടാ സംഘങ്ങളുടെ ആക്രമണം. ഗുണ്ടകള്‍ മര്‍ദ്ദിച്ച് അവശനാക്കിയ യുവാവിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗുണ്ടാ സംഘകള്‍ സ്റ്റേഷനില്‍ എത്തിയത്. പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയ ഗുണ്ടാ സംഘം പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയതായും പൊലീസ് പറയുന്നു.

സ്റ്റേഷനിലെ സിസിടിവി ഉള്‍പ്പെടെയുളള ഉപകരണങ്ങള്‍ തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പൊലീസ് പറയുന്നു.  അറസ്റ്റിലായവര്‍ക്ക് എതിരെ നേരത്തെയും കേസുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത