കേരളം

ഉള്ളംകൈ രണ്ടും പൊള്ളി, തലമുടി കരിഞ്ഞു; പടക്കമെന്ന് കരുതിയെടുത്ത വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

പൊന്‍കുന്നം: വഴിയില്‍ നിന്നെടുത്ത പടക്കം പോലുള്ള വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്. രണ്ട് ഉള്ളം കയ്യും പൊള്ളുകയും, തലമുടി ചെറിയ രീതിയില്‍ കരിയുകയും ചെയ്തു. പൊന്‍കുന്നം ഇരുപതാം മൈല്‍ അയത്തില്‍ സന്തോഷിന്റെ മകന്‍ ശ്രീശാന്ത്(14)നാണ് പൊള്ളലേറ്റത്. 

കഴിഞ്ഞ തിങ്കളാഴ്ച സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരവെയാണ് റോഡില്‍ നിന്ന് പടക്കം പോലൊയൊരു വസ്തു ലഭിച്ചത്. വിദ്യാര്‍ഥിയുടെ കയ്യിലിരുന്ന് അമര്‍ന്നാണ് പടക്കം പൊട്ടിയത്. കുട്ടിയെ ഉടനെ തന്നെ കാഞ്ഞിരിപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. 

പടക്കം തന്നെയാണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വെയിലേറ്റ് ചൂടായി കിടന്നതാണ് ഇത് പൊട്ടാന്‍ കാരണമായതെന്നും പൊലീസ് വിലയിരുത്തുന്നു. പൊന്‍കുന്നം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ