കേരളം

ന്യായവിലയ്ക്കും കെട്ടിടനികുതിയ്ക്കും പിന്നാലെ കെട്ടിടങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടിയും ഉയരും; പ്രതീക്ഷിക്കുന്നത് 225 കോടി രൂപയുടെ  അധിക വരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി ഉയരും. ഫ്ളാറ്റുകള്‍ ഒഴികെയുളള കെട്ടിടങ്ങളുടെ വില നിശ്ചയിക്കുന്നതിന് കൃത്യമായ സംവിധാനമില്ല. ഇതുമൂലം ഇത്തരം കെട്ടിടങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി കുറ്റമറ്റ രീതിയില്‍ നിശ്ചയിക്കുന്നതിന് പ്രയാസം നേരിടുന്നുണ്ട്. ഇത് നികുതിച്ചോര്‍ച്ചയ്ക്കും ഇടയാക്കുന്നുണ്ട്. ഇതു പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ബജറ്റില്‍ പറയുന്നു.

സെന്‍ട്രല്‍ പിഡബ്ലുഡിയുടെ നിരക്ക് പ്രകാരം കെട്ടിടങ്ങളുടെ വില നിര്‍ണയിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി കേരള സ്റ്റാമ്പ് ആക്ടില്‍ ആവശ്യമായ ഭേദഗതി കൊണ്ടുവരും. ഇതിലൂടെ 225 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ബജറ്റില്‍ പറയുന്നു.

2014നു ശേഷം  റവന്യു  വകുപ്പ്  ഈടാക്കുന്ന ഒറ്റത്തവണ കെട്ടിട  നികുതിയില്‍  വര്‍ദ്ധനവ് വരുത്തിയിട്ടില്ല.  പരമാവധി  30  ശതമാനത്തില്‍ കവിയാത്തവിധം ഈ  നികുതി  യുക്തിസഹമായി പുനര്‍നിര്‍ണ്ണയിക്കുന്നു. മേലില്‍  ്രഗാമപഞ്ചായത്തുകള്‍,  നഗരസഭകള്‍, കോര്‍പ്പേറഷനുകള്‍ എന്നിങ്ങനെ  മൂന്നു  കാറ്റഗറികളിലായിരിക്കും നികുതി  നിരക്കുകള്‍.  മുമ്പ്  സ്െപഷ്യല്‍ ഗ്രേഡ് പഞ്ചായത്ത്  പദവിയില്ലാതിരുന്ന  പഞ്ചായത്തുകള്‍ക്ക്  ആനുപാതികമല്ലാത്ത  വര്‍ദ്ധനവ് വരുന്നത്  ഒഴിവാക്കാന്‍  ഒരു  റിബേറ്റ് നിശ്ചയിക്കുന്നതായിരിക്കും.

തദ്ദശസ്വയംഭരണ സ്ഥാപനങ്ങള്‍  െകട്ടിട  നമ്പര്‍ അനുവദിക്കുന്നതിനു മുന്നോടിയായി ഒറ്റത്തവണ കെട്ടിട  നികുതി  ഒടുക്കിയിട്ടുണ്ടെന്ന്  ഉറപ്പാക്കുന്ന വ്യവസ്ഥ  ബന്ധപ്പെട്ട  നിയമങ്ങളില്‍ ചേര്‍ക്കുന്നതാണ്.  ഇതിലൂടെ  50 കോടി  രൂപ  അധിക വരുമാനം ്രപതീക്ഷിക്കുന്നതായും ബജറ്റില്‍ പറയുന്നു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ കെട്ടിട നികുതിയും  ഭൂമിയുടെ ന്യായവിലയും വര്‍ധിപ്പിച്ചു.
ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിക്കുമെന്ന് ബജറ്റ് നിര്‍ദേശിക്കുന്നു. വന്‍കിട പദ്ധതികള്‍ക്ക് അടുത്തുളള ഭൂമിയുടെ ന്യായവിലയില്‍ 30 ശതമാനം വര്‍ധന വരുത്തുമെന്നും ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

3000-5000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടങ്ങള്‍ക്ക് 5000 രൂപയായാണ് കെട്ടിട നികുതി വര്‍ധിപ്പിച്ചത്. 5000-7500 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടങ്ങളുടെ നികുതി 7500 രൂപയാണ്. 7500-10000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടങ്ങള്‍ക്ക് 10000 രൂപയുടെ കെട്ടിടനികുതിയായി ഈടാക്കും. 10000 അടിക്ക് മേലുളള കെട്ടിടങ്ങളുടെ കെട്ടിട നികുതി  12500 രൂപയായിരിക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു. അഞ്ചുവര്‍ഷത്തേക്കോ കൂടുതലോ കാലത്തേയ്ക്ക് കെട്ടിടനികുതി ഒരുമിച്ചടച്ചാല്‍ ആദായനികുതി ഇളവ് അനുവദിക്കുമെന്നും ബജറ്റില്‍ പറയുന്നു.

പോക്കുവരവിലും വര്‍ധന വരുത്തിയിട്ടുണ്ട്. ലോക്കേഷന്‍ മാപ്പിന് 200 രൂപയായി ഫീസ് വര്‍ധിപ്പിച്ചു. പോക്കുവരവിന് ഫീസ് സ്ലാബ് പുതുക്കി പ്രഖ്യാപിച്ചു. തണ്ടപ്പേര് പകര്‍പ്പെടുക്കുന്നതിന് 100 രൂപ ഫീസായി ഈടാക്കുമെന്നും ബജറ്റില്‍ പറയുന്നു. വയല്‍ഭൂമി കരഭൂമിയാക്കുന്നതിന് കൂടുതല്‍ ഫീസ് ഈടാക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി