കേരളം

പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന. നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് നല്‍കുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. 

പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനിക്ക് മൊബിലൈസേഷന്‍ ഫണ്ടായി എട്ടുകോടി രൂപ മുന്‍കൂര്‍ നല്‍കാന്‍ ഇബ്രാഹിം കുഞ്ഞിന്റെ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്. കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി. ഒ സൂരജ് ഇബ്രാഹിം കുഞ്ഞിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. 

ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്ന് നേരത്തെ ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചിരുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അന്വേഷണത്തില്‍ സത്യം പുറത്തുവരട്ടെയെന്നും ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു. അതേസമയം ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് മുസ്ലിം ലീഗ് പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ