കേരളം

മഞ്ജുവിന്റെ വെളിപ്പെടുത്തല്‍ എന്താകും ?; ആകാംക്ഷയോടെ ദിലീപ് ; നടിയുടെ നിര്‍ണായക വിസ്താരം ഈയാഴ്ച

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരെ കോടതി ഈയാഴ്ച വിസ്തരിക്കും. സിബിഐ കോടതിയില്‍ ഇന്നും നാളെയും വിസ്താരം ഇല്ലാത്തതിനാല്‍ ബുധനാഴ്ച മാത്രമാകും വിസ്താരം പുനഃരാരംഭിക്കുക. അന്ന് നടിയെ ആക്രമിച്ച സംഭവം പൊലീസിനെ അറിയിച്ച പി ടി തോമസ് എംഎല്‍എയെയാകും വിസ്തരിക്കുക.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് ചണ്ഡീഗഡിലെ ഫൊറന്‍സിക് ലാബില്‍ നിന്നുള്ള ഫൊറന്‍സിക് പരിശോധനഫലം പ്രതിയായ നടന്‍ ദിലീപിന് ലഭിച്ചിട്ടുണ്ട്. ഇരയും കേസിലെ ഒന്നാം സാക്ഷിയുമായ നടിയെ ഇതിന്റെ അടിസ്ഥാനത്തിലാകും ക്രോസ് വിസ്താരം നടത്തുക.

മഞ്ജുവാര്യരുടെ വിസ്താരത്തിന് ശേഷം നടിയുടെ ക്രോസ് വിസ്താരം നടത്തിയാല്‍ മതിയെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ ആലോചന. മഞ്ജുവിന്റെ മൊഴി കേസില്‍ നിര്‍ണായകമാകുമെന്നാണ് പ്രസിക്യൂഷനും കണക്കുകൂട്ടുന്നത്. സംഭവം നടന്ന ഉടന്‍ ഇതൊരു ക്രിമിനല്‍ ഗൂഡാലോചനയാണെന്ന് മഞ്ജു കൊച്ചിയില്‍ നടന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ പ്രതിഷേധയോഗത്തില്‍ ആരോപിച്ചിരുന്നു.

ദിലീപും മുന്‍ഭാര്യ മഞ്ജുവും വേര്‍പിരിയാന്‍ കാരണം ആക്രമിക്കപ്പെട്ട യുവനടിയുടെ ഇടപെടലാണെന്നും, അതില്‍ ദിലീപിന് തന്നോട് പകയുണ്ടായിരുന്നുവെന്നും നടി മൊഴി നല്‍കിയതായാണ് സൂചന. ഇത് മഞ്ജുവും ശരിവെച്ചാല്‍ ദിലീപ് പ്രതിരോധത്തിലാകും. ഗൂഢാലോചനയ്ക്കും കുറ്റകൃത്യത്തിനും കാരണമായ പ്രേരണ സംശയാതീതമായി തെളിയിക്കപ്പെടും.

ഈ സാഹചര്യത്തില്‍ മഞ്ജുവിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. മഞ്ജുവിനെ പ്രോസിക്യൂഷന്‍ പ്രധാന സാക്ഷിയാക്കിയതും ഇക്കാരണത്താലാണ്. ക്രിമിനല്‍ നടപടിച്ചട്ടം വകുപ്പ് 164 പ്രകാരം പൊലീസ് നേരത്തെ മഞ്ജുവിന്റെ രഹസ്യമൊഴി എടുത്തിരുന്നു. ഈ മൊഴി ദിലീപിന് എതിരാണെന്നാണ് റിപ്പോര്‍ട്ട്. കോടതിയിലും ഈ മൊഴി ആവര്‍ത്തിക്കുമോയെന്നാണ് ഇരുവിഭാഗവും ഉറ്റുനോക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി