കേരളം

രക്ഷപ്പെടാന്‍ പല വീടുകളില്‍ മാറിക്കയറി; വിടാതെ പിന്തുടര്‍ന്ന് കടന്നല്‍ക്കൂട്ടം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പല വീടുകളില്‍ ഓടിക്കയറിയിട്ടും വിടാതെ പിന്തുടര്‍ന്ന് കടന്നല്‍ക്കൂട്ടം. കൊല്ലം കുന്നിക്കോട്- ചക്കുവരയ്ക്കല്‍ കനാല്‍ റോഡിലാണ് നാടിനെ ഞെട്ടിച്ച കടന്നലാക്രമണമുണ്ടായത്. 300 മീറ്ററോളം ഓടിച്ച ശേഷം കടന്നക്കൂട്ടം സ്വയം പിന്‍വാങ്ങിയതാണ് യുവാക്കള്‍ക്ക് രക്ഷയായത്.

എവിടെ നിന്നോ പറന്നെത്തിയ കടന്നല്‍ക്കൂട്ടം ബൈക്കിലെത്തിയ യുവാക്കളെയും മത്സ്യവില്‍പനയ്‌ക്കെത്തിയ ആളെയുമാണു കുത്തിയത്. ഓടുന്ന ബൈക്കില്‍ നിന്നു ചാടിയിറങ്ങിയ കോട്ടവട്ടം സ്വദേശി  കുഞ്ഞുമോന്‍, വിനീത്, എന്നിവര്‍ സമീപത്തു കണ്ട വീട്ടിലേക്കു പാഞ്ഞു കയറിയെങ്കിലും കടന്നല്‍ വിട്ടില്ല. ഇവിടെനിന്നു വീണ്ടും പുറത്തിറങ്ങി അടുത്ത വീട്ടിലേക്ക് ഓടി.

പല വീടുകള്‍ മാറി 300 മീറ്ററോളം ഓടിയിട്ടും കന്നല്‍ക്കൂട്ടം പിന്നാലെ തന്നെയുണ്ടായിരുന്നു. ഒടുവില്‍ ഒരു വീട്ടിലെ മുറിക്കുള്ളില്‍ കയറി കതകടച്ചു. ഇതിനിടെ കടന്നല്‍ സ്വയം പിന്മാറി. ഇവരെ പിന്തുടര്‍ന്ന കടന്നലാണു മത്സ്യ വാപാരി സൈനുദ്ദീനെയും കുത്തിയത്. മേഖലയില്‍ നേരത്തെയും കടന്നല്‍  ആക്രമണം നടന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍