കേരളം

'അടുക്കളയുടെ കാര്യം മഹാകഷ്ടമാണ്‌'; ബിജെപി നേതാക്കളുടെ രോഷം; റിട്ടേണ്‍സ് സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാചക വാതക വില കുത്തനെ കൂട്ടിയ കേന്ദ്രസര്‍ക്കാരിനെതിരായ ജനരോഷം ഉയരുകയാണ്. തെരുവുകള്‍ മുതല്‍ സൈബര്‍ ഇടങ്ങളില്‍ വരെ വ്യത്യസ്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. അതിനിടെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാചകവാതക വില വര്‍ധനവിനെതിരെ ബിജെപി നേതാക്കള്‍ പങ്കുവെച്ച ആധികളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 'അടുക്കളയുടെ കാര്യം വളരെ കഷ്ടമാണ്..' എന്നു തുടങ്ങുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീഡിയോയാണ് അതില്‍ ഏറെ ശ്രദ്ധേയം.

<

p> 

കൂടാതെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മുന്‍പ് പാചകവാതക വിലവര്‍ധനവിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ വന്‍വര്‍ധനവാണ് ഉണ്ടായത്. ഒറ്റയടിക്ക് 146 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. 850രൂപ 50 പൈസയാണ് പുതിയ വില.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. 2014 ജനുവരിക്കു ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണിത്. അന്നു സിലിണ്ടറിന് 220 രൂപയാണു വര്‍ധിപ്പിച്ചിരുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം സിലിണ്ടര്‍ വിലയില്‍ 284 രൂപ കൂടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം