കേരളം

യുവനടിയെ ആക്രമിച്ച കേസ്; മഞ്ജുവിന്റെ മൊഴി നിര്‍ണായകം; പ്രത്യേക കോടതി 22ന് വിസ്തരിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശൃങ്ങള്‍ പകര്‍ത്തിയ കേസില്‍ നടി മഞ്ജു വാര്യരെ പ്രത്യേക കോടതി വിസ്തരിക്കും. ഈ മാസം 22 നായിരിക്കും മഞ്ജു വാര്യരുടെ വിസ്താരം നടക്കുക. കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജുവിന്റെ മൊഴി ഏറെ നിര്‍ണായകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസില്‍ ഇന്ന് മൂന്ന് സാക്ഷികളുടെ വിസ്താരം പുര്‍ത്തിയാക്കി. ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഒന്നാം പ്രതി പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞ അമ്പലപ്പുഴയിലെ വീട്ടിലെ ഗൃഹനാഥന്റെ വിസ്താരമാണ് ഇന്ന് പ്രധാനമായും നടന്നത്. സുഹൃത്തായ ഗൃഹനാഥനെ പള്‍സര്‍ സുനി ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ഒളിവിലായിരുന്ന സമയത്ത് പ്രതികള്‍ സഞ്ചരിച്ച കാറിന്റെ െ്രെഡവറെയും മറ്റൊരു അപ്രധാന സാക്ഷിയെയും കോടതി വിസ്തരിച്ചു. അടുത്ത വിസ്താരം 19 ന് നടക്കും.

നേരത്തെ സാക്ഷികളായ നടി രമ്യ നമ്പീശന്‍, സഹോദരന്‍ രാഹുല്‍, സംവിധായകന്‍ ലാലിന്റെ ഡ്രൈവര്‍ എന്നിവരെ പ്രത്യേക കോടതി വിസ്തരിച്ചിരുന്നു. ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം നടിയെ സംവിധായകന്‍ ലാലിന്റെ വീടിനടുത്താണ് പ്രതികള്‍ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടത്. ലാലിനെയാണ് നടി പീഡനവിവരം ആദ്യം അറിയിച്ചത്. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തില്‍ കോടതി വിസ്തരിക്കുന്നത്. 35 ദിവസം കൊണ്ട് ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു