കേരളം

'മതിലുകള്‍ കെട്ടി നാണം മറയ്ക്കാന്‍ ശ്രമിച്ചവരുടെ മുന്നില്‍ ഈ കൊച്ചു കേരളം മാതൃകയാകുന്നത് ഇങ്ങനെയൊക്കെയാണ്'

സമകാലിക മലയാളം ഡെസ്ക്

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഗുജറാത്തിലെ ചേരികള്‍ മതില്‍കെട്ടി മറച്ച സംഭവം വലിയ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമര്‍ശമാണ് ഉയരുന്നത്. കേരള സര്‍ക്കാര്‍ ഭവന രഹിതര്‍ക്ക് നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ കണക്കുമായി ബിജെപിയെ വിമര്‍ശിച്ചിരിക്കുകയാണ് വൈദ്യുതി മന്ത്രി എംഎം മണി.

അടിമാലിയില്‍ 163 കുടുംബങ്ങള്‍ക്കും മുട്ടത്തറ 192ഉം അങ്കമാലിയില്‍ 13കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കിയ കണക്കാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ പറഞ്ഞിരിക്കുന്നത്.

'മതിലുകള്‍ കെട്ടി നാണം മറക്കാന്‍ ശ്രമിച്ച് നാണംകെട്ടവരുടെ മുന്നില്‍ ഈ കൊച്ചു കേരളം മാതൃകയാകുന്നത് ഇങ്ങനെയൊക്കെയാണ്...
ഇത് കൂടാതെ നിരവധി ഫ്‌ലാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണം നടക്കുന്നു. ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.' - അദ്ദേഹം കുറിച്ചു.

മോദിയും ട്രംപും റോഡ് ഷോ നടത്തുന്ന അഹമ്മദാബാദിലാണ് ചേരി മതില്‍കെട്ടി മറച്ചത്. ഏഴടിയോളം ഉയരത്തിലാണ് അഹമ്മദാബാദ് നഗരസഭ മതില്‍കെട്ടിയത്. പന്ത്രണ്ട് വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക്, ഇപ്പോഴും സംസ്ഥാനത്തെ ചേരികള്‍ മറക്കാന്‍ മതിലുകള്‍ കെട്ടേണ്ടിവരുന്നു എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി