കേരളം

സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തല്‍ പൊളിക്കണം; ഷഹീന്‍ബാഗ് അനുകൂല സമിതിക്ക് പൊലീസ് നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സ്ഥിരം സമരപന്തലുകള്‍ പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഷഹീന്‍ബാഗ് അനുകൂല സമരസമിതിക്കും വാളയാര്‍ സമരസമിതിക്കും നോട്ടീസ് നല്‍കി. 

രണ്ടുദിവസത്തിനുള്ളില്‍ പൊളിക്കണമെന്നാണ് കന്റോണ്‍മെന്റ് പൊലീസിന്റെ നോട്ടീസ്. സ്ഥിരം സമരപന്തലുകള്‍ സുരക്ഷാ പ്രശ്‌നമുണ്ടാക്കുന്നു എന്ന് കാട്ടിയാണ് പൊളിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 'അതി സുരക്ഷാമേഖലയായ സെക്രട്ടേറിയറ്റിന് മുന്‍വശം കാഴ്ച മറയ്ക്കുന്ന രീതിയിലും അതുമൂലം സുരക്ഷാപ്രശ്‌നം ഉണ്ടാക്കുന്ന രീതിയിലും പന്തല്‍കെട്ടി സമരം ചെയ്യുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകുന്നതാണ്. സാധാരണ പന്തല്‍ കെട്ടി സമരം ചെയ്യുന്നതിന് ഒന്നോ രണ്ടോ ദിവസത്തേക്കാണ് അനുവാദം നല്‍കുന്നത്. കൂടാതെ ഇത്തരത്തില്‍ നിരന്തരമായി പന്തല്‍ കെട്ടിയിരിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും അസൗകര്യം ഉണ്ടാക്കുന്നതുമാണ് ആയതിനാല്‍ നോട്ടീസ് കൈപ്പറ്റി രണ്ട് ദിവസത്തിനകം ഇത്തരത്തില്‍ സ്ഥാപിച്ചിട്ടുള്ള പന്തലുകളും ബാനറുകളും   നീക്കം ചെയ്യണ്ടതാണ്'- നോട്ടീസില്‍ പറയുന്നു.

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഡല്‍ഹി ഷഹീന്‍ബാഗില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് തിരുവനന്തപുരത്തും പ്രതിഷേധം നടക്കുന്നത്. കഴിഞ്ഞ പതിനാല് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ഷഹീന്‍ബാഗ് ഐക്യദാര്‍ഢ്യ സമരം നടക്കുകയാണ്.  ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത