കേരളം

'ഹിന്ദു ആണെന്ന് പറയുന്നതില്‍  താന്‍ അഭിമാനിക്കുന്നു'; അടൂര്‍ ഗോപാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭരണഘടനയുടെ മുഖവാചകമെങ്കിലും കുട്ടികള്‍ കാണാതെ പഠിക്കണമെന്ന് പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.  ഹിന്ദു ആണെന്ന് പറയുന്നതില്‍  താന്‍ അഭിമാനിക്കുന്നു, കാരണം ഹിന്ദുക്കള്‍ മറ്റു മതങ്ങളെ തള്ളി പറയാറില്ല. ഒറ്റ മതം മാത്രം മതി എന്നു പറയുന്നത് സങ്കുചിതമായ രീതിയാണെന്നും അടൂര്‍ പറഞ്ഞു. കൊച്ചിയില്‍ കൃതി പുസ്തകോത്സവത്തില്‍ കലയും ചെറുത്തു നില്‍പ്പും വര്‍ത്തമാന കാല ഇന്ത്യയില്‍ എന്ന വിഷയത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

മാവോയിസ്റ്റ് വേട്ടയും  യുഎപിഎ പോലെയുള്ള വകുപ്പുകള്‍ ചമുത്തുന്നതും സര്‍ക്കാര്‍ കുറച്ചുകൂടി ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യങ്ങള്‍ ആണെന്ന് അടൂര്‍ അഭിപ്രായപ്പെട്ടു.  ഉണര്‍ന്നിരിക്കുന്ന ജനതയാണ് നമുക്ക് വേണ്ടത്. എന്നാല്‍,ഉറങ്ങുന്നവരെ ആണ് ഭരണാധികാരികള്‍ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ അക്രമത്തില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും പ്രധാന പ്രതിക്ക് ഒപ്പമുള്ള ശിക്ഷ നല്‍കണം. ഭരണത്തിലെത്തുന്നവരില്‍ കൂടുതല്‍ പേരും അഴിമതി നടത്തുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണം ഉണ്ടാക്കാനാണ്.

സെന്‍സര്‍ ബോര്‍ഡിന്റെ നിയന്ത്രണങ്ങള്‍ മൂലം പഥേര്‍ പാഞ്ചാലി പോലുള്ള സിനിമ ഇന്ന് ചെയ്യാന്‍ കഴിയില്ല.  അങ്ങനെയൊരു സിനിമ ചെയ്താല്‍ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരുമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി