കേരളം

ചൂട് കാരണം ടെറസില്‍ ഉറങ്ങാന്‍ കിടന്നു, യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി 

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞിരപ്പള്ളി: ചൂടുകാരണം രാത്രി വീടിന്റെ ടെറസില്‍ ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍. വീടിന്റെ മുറ്റത്താണ് വെളിച്ചിയാനി കോഴിമല സ്വദേശിയായ സുനോജ്(44)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഞായറാഴ്ച രാവിലെ ആറ് മണിയോടെ വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോഴാണ് മുറ്റത്ത് സുനേജ് മരിച്ചു കിടക്കുന്നത് കണ്ടത്. വീടിനുള്ളില്‍ ചൂടി കൂടിയതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി 11 മണിയായപ്പോഴേക്കും സുനോജ് ടെറസിലേക്ക് പോയി. 

ഉറങ്ങുന്നതിനിടയില്‍ എഴുന്നേറ്റ സുനോജ് ടെറസില്‍ നിന്ന് താഴേക്ക് വീണതാവാമെന്ന് പൊലീസ് പറയുന്നു. അരമതിലില്ലാത്ത ടെറസായിരുന്നു ഇത്. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

പ്രണയപ്പക കാമുകിയുടെ ജീവനെടുത്തു, വിഷ്ണുപ്രിയ വധക്കേസില്‍ വിധി വെള്ളിയാഴ്ച

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു