തിരുവനന്തപുരം: അണലിയുടെ കടിയേറ്റു ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹത്തിന്റെ രക്തം വീണ്ടും കട്ടപിടിച്ചു തുടങ്ങിയെന്നും അപകട നില തരണം ചെയ്തതായും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന തന്നെ ഉടന്‍ വാര്‍ഡിലേക്ക് മാറ്റുമെന്ന് വാവ സുരേഷ് ഫെയ്ബുക്കില്‍ കുറിച്ചു.
വാവാ സുരേഷിന്റെ കുറിപ്പ്;
നമസ്കാരം...
13/02/2020 പത്തനാപുരത്തിനു അടുത്ത് വച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടര്‍ന്ന് 1.30നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലില്‍ വച്ച് തുടര്‍ചികിത്സാ പരമായി MDICUÂ പ്രേവേശിപ്പിക്കുകയും ചെയ്തു.
ഒരുപാട് fake ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യല്‍ മീഡിയയിലും നവമാധ്യമങ്ങളില്‍ കൂടിയും വരുന്ന തെറ്റിദ്ധാരണ ആയ വാര്‍ത്തകള്‍ക്കു പിന്നില്‍ ആരും പോകാതിരിക്കുക.. പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതിനാല്‍ ഉടന്‍ തന്നെ ward-ലേക്ക് മാറ്റും.
MDICU-യില്‍ ആയതുകൊണ്ട് ആണ് ഞാന്‍ ഇതുവരെ ഒന്നും പങ്കുവയ്ക്കാതെ ഇരുന്നത്. ward-ലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികള്‍ ഈ പേജിലൂടെ update ചെയ്യുന്നതാണ്. മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ സൂപ്രണ്ട് സാറിനും ഹോസ്പിറ്റലില്‍ ജീവനക്കാര്‍ക്കും എന്നെ സ്നേഹിക്കുന്ന, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാര്ക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു.
സ്നേഹപൂര്‍വം
വാവ സുരേഷ്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ