കേരളം

മുതിർന്ന മാധ്യമ പ്രവർത്തകൻ എംഎസ് മണി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ എംഎസ് മണി (79) അന്തരിച്ചു. കേരള കൗമുദി മുൻ ചീഫ് എഡിറ്ററും കലാ കൗമുദിയുടെ സ്ഥാപക പത്രാധിപരായിരുന്നു.. തിരുവനന്തപുരം കുമാരപുരത്തെ വസതിയിൽ പുലർച്ചെയായിരുന്നു അന്ത്യം. മലയാള മാധ്യമ രംഗത്തെ നിർണായക വ്യക്തിത്വമാണ് വിട വാങ്ങിയത്. 

രോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട്. 

കേരള കൗമുദി പത്രാധിപരായിരുന്ന കെ സുകുമാരന്‍റെ മകനായ അദ്ദേഹം കേരള കൗമുദിയില്‍ റിപ്പോര്‍ട്ടറായാണ് മാധ്യമ രംഗത്തേക്ക് എത്തിയത്. ഡൽഹി ബ്യൂറോയിലുൾപ്പെടെ പ്രവർത്തിച്ചു. പിന്നീട് കലാകൗമുദി പ്രസിദ്ധീകരണങ്ങളും മുംബൈയിൽ നിന്നു കലാകൗമുദി ദിനപ്പത്രവും ആരംഭിച്ചു. 

ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ന്യൂസ്പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. മാധ്യമ രംഗത്തെ മികവിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സ്വദേശാഭിമാനി കേസരി പുരസ്കാരം നേടിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി