കേരളം

പെരുമ്പാവൂരിൽ ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ആക്രമണം,കേസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭാര്യയുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ആക്രമണം. ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന കുറുപ്പംപടി സ്വദേശി ശ്രീജേഷിനെയാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. 

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ആണ് സംഭവം നടന്നത്. മര്‍ദ്ദനത്തില്‍ ബോധം നഷ്ടമായതോടെ ശ്രീജേഷിനെ മര്‍ദ്ദിച്ചവര്‍ തന്നെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശ്രീജേഷ് മദ്യപിച്ച് ബൈക്കില്‍നിന്ന് വീണതാണെന്ന് പറഞ്ഞായിരുന്നു ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ കുറുപ്പുംപടി പൊലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ