കേരളം

കോയമ്പത്തൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മരിച്ചവരുടെ എണ്ണം പതിനാറായി

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് പതിനാറ് മരണം. മരിച്ചവര്‍ അഞ്ച് സ്ത്രീകളും പതിനൊന്ന് പുരുഷന്‍മാരുമാണെന്നാണ് വിവരം. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവരും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൃഷ്, ജോര്‍ദാന്‍, റോസ്ലി, കിരണ്‍ കുമാര്‍, സോനാ സണ്ണി എന്നിവരെ തിരിച്ചറിഞ്ഞു. 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസിലെ കണ്ടക്ടറും ഡ്രൈവറും മരിച്ചു.

ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന എ സി വോള്‍വോ ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. ബസില്‍ നാല്‍പ്പതിലധികം പേരുണ്ടായിരുന്നു.വണ്‍വേ തെറ്റിച്ചുവന്ന കണ്ടെയ്‌നര്‍ ലോറി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

എറണാകുളം രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇടിച്ചത്. തിങ്കളാഴ്ചയാണ് ബസ് എറണാകുളത്ത് നിന്ന് പോയത്. യാത്രക്കാരില്ലാത്തതിനാല്‍ തിരിച്ചുവരുന്നത് ഒരുദിവസം നീട്ടുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെഎസ്ആര്‍ടിസി എംഡിയോട് ആവശ്യപ്പെട്ടുവെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം