കേരളം

ബൈക്കിലെത്തിയ ബന്ധുക്കൾ വ്യാപാരിയുടെ മുഖത്ത് ആസിഡൊഴിച്ചു; കണ്ണിന് സാരമായ പരിക്ക്; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അഞ്ചലിൽ വ്യാപാരിക്ക് നേരെ ആസിഡ് ആക്രമണം. അഞ്ചൽ മുക്കട ജംഗ്ഷനിൽ അഫ്സൽ ഫ്രൂട്സ് കട നടത്തുന്ന ഉസ്മാനാണ് ആസിഡാക്രമണത്തിനു ഇരയായത്. ബൈക്കിലെത്തിയ കുളത്തുപ്പുഴ സ്വദേശികളായ മൂന്ന് പേരാണ് വ്യാപാരിയെ ആക്രമിച്ചത്.

ബന്ധുക്കളും കുളത്തുപ്പുഴ സ്വദേശികളുമായ ഷാജഹാൻ, നാസർ, നിസാർ എന്നിവരാണ്  മുഖത്ത് ആസിഡ് ഒഴിച്ചതെന്ന് ഉസ്മാൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങൾ ആണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

രണ്ട് കണ്ണിനും പരിക്കേറ്റതിനെ തുടർന്നു ഉസ്മാനെ തിരുവനന്തപുരത്തെ സ്വകാര്യ കണ്ണാശുപത്രിയിലേക്ക്  മാറ്റി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു