കേരളം

ബെംഗളൂരു – കേരള റൂട്ടിലെ സ്വകാര്യ ബസ് അപകടം; പരിക്കേറ്റ അധ്യാപിക മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു:  മൈസൂരുവിനു സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ അധ്യാപിക മരിച്ചു. 26കാരിയായ ഷരിൻ രവീന്ദ്ര ഫ്രാൻസിസ് ആണു മരിച്ചത്. ബെംഗളൂരു സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ് ഷരിൻ. നാഗ്പുർ സ്വദേശിയാണ് ഇവർ.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഷരിനെ അപകടമുണ്ടായ ഉടൻ മൈസൂരു കെആർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൈസൂരുവിനു സമീപം ഹുൻസൂരിൽ ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. ബം​ഗലൂരുവിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്നു ബസ്. ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു.

ഷരിന്റെ സംസ്കാരം ഞായറാഴ്ച നാഗ്പൂരിൽ നടക്കും. ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്കു യാത്ര ചെയ്യുകയായിരുന്നുവെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു