കേരളം

കാക്കനാട് മെട്രോ: പാലാരിവട്ടം മുതല്‍ ഇന്‍ഫോപാര്‍ക്കു വരെ റോഡിനു വീതി കൂട്ടും; സര്‍വേ ഉടന്‍ പൂര്‍ത്തിയാക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ പദ്ധതികള്‍ക്കായുള്ള സ്ഥലമെടുപ്പ് ജോലികളുടെ പുരോഗതി ജില്ലാ കലക്ടര്‍ എസ്. സുഹാസ് വിലയിരുത്തി. കൊച്ചി മെട്രോ റെയില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്ക് ദീര്‍ഘിപ്പിക്കുന്നതിന്റെ ഭാഗമായി പാലാരിവട്ടം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള റോഡ് വീതികൂട്ടുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സര്‍വ്വെ നടപടികള്‍ ഈ മാസം 29ന് മുന്‍പായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. 

വാട്ടര്‍ മെട്രോ പദ്ധതിയില്‍ ഉള്‍പ്പെട്ട 14 ബോട്ട് ടെര്‍മിനലുകള്‍ക്കായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ സാമൂഹിക പ്രത്യാഘാത പഠനം പൂര്‍ത്തിയായ സാഹചര്യത്തില്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു.  ഡെപ്യൂട്ടി കലക്ടര്‍ എം.വി സുരേഷ്‌കുമാര്‍, ലാന്റ് അക്വിസിഷന്‍ ഉദ്യോഗസ്ഥര്‍, കൊച്ചി മെട്രോറെയില്‍ അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍